‘കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ ഗാനം ആലപിച്ചാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു’- പ്രിയഗാനം പാടി അഹാന

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവുതെളിയിച്ച താരമാണ് അഹാന കൃഷ്ണ. അഹാനയുടെ പാട്ടിനാണ് ആരാധകർ കൂടുതലും. ചെറുപ്പത്തിൽ ഇളയ സഹോദരി ഹൻസികയെ പാടിയുറക്കിയിരുന്ന പ്രിയ ഗാനം വീണ്ടും ആലപിക്കുകയാണ് അഹാന. പാട്ടിനൊപ്പം, അതുമായി ബന്ധപ്പെട്ട ഓർമ്മകളും അഹാന കുറിക്കുന്നു.

‘ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ ഗാനം ആലപിച്ചാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കൂ. എല്ലാ ദിവസവും ഭക്ഷണം കഴിപ്പിക്കുവാനായി 10 വയസുള്ള ഞാൻ പാടിക്കൊണ്ടേ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം അച്ഛന്റെ മൊബൈലിൽ ഈ ഗാനം ആലപിക്കുന്നതിന്റെ ഒരു ഓഡിയോ ഞങ്ങൾ റെക്കോർഡു ചെയ്‌തു, ഹൻസുവിന് ഭക്ഷണം നൽകേണ്ടിവരുമ്പോഴെല്ലാം ഞങ്ങൾ അത് പ്ലേ ചെയ്യും. അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ഓർമ്മയാൽ ഈ ഗാനം എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു’- അഹാന കുറിക്കുന്നു.

നിരവധി ജനപ്രിയ ഗാനങ്ങൾ പാടി അഹാന ആരാധകരുടെ ഇഷ്ടം നേടിയിരുന്നു. സഹോദരി ഹൻസികയ്ക്കൊപ്പം ‘ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ..’ എന്ന ഗാനം ആലപിക്കുന്നത് അഹാന മുൻപ് പങ്കുവെച്ചിരുന്നു. നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും കുടുംബവും. അടുത്തിടെ അഹാനയും സഹോദരിമാരും ചേർന്നൊരുക്കിയ കവർ ഡാൻസ് ശ്രദ്ധ നേടിയിരുന്നു.അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- ahaana krishna shares a memory