മഴയിൽ മനോഹരിയായി അഹാന- അമ്മ പകർത്തിയ വീഡിയോ പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ അഹാന യൂട്യൂബ് ചാനലും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ്. അഹാന മാത്രമല്ല, സഹോദരിമാരും അമ്മയും അച്ഛൻ കൃഷ്ണകുമാറുമെല്ലാം യൂട്യൂബിൽ താരങ്ങളാണ്. തിരക്കിനിടയിൽ വീട്ടിൽ ചിലവഴിക്കാൻ കിട്ടിയ സമയത്ത് വിരുന്നു വന്ന മഴ ആസ്വദിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അഹാന.

കുടയും ചൂടി മഴയത്ത് തുള്ളിച്ചാടുന്ന അഹാനയുടെ വീഡിയോ പകർത്തിയത് അമ്മ സിന്ധു കൃഷ്ണകുമാർ ആണ്. മനോഹരമായൊരു കുടയും അഹാനയുടെ കയ്യിലുണ്ട്. ആരാധകർക്കെല്ലാം കുടയിലാണ് ശ്രദ്ധ. അത് തൻ്റെ കുടയാണ് എന്ന് പറഞ്ഞ് അഹാനയുടെ സഹോദരി ദിയ കൃഷ്ണ കമൻ്റുമായെത്തി. നിരവധി മഴചിത്രങ്ങളും അഹാന പങ്കുവെച്ചിട്ടുണ്ട്.

നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ഒരുക്കിയ ഓണം സ്പെഷ്യൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Read More: കാടും, കിളികളും, കടലും; മമ്മൂട്ടിക്ക് മകൾ നൽകിയ പിറന്നാൾ കേക്കിന് പിന്നിലെ കൗതുകം

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അഹാന അവതരിപ്പിച്ചത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ലൂക്ക’യിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ‘പതിനെട്ടാംപടി’യിലും അഹാന ശ്രദ്ധേയ വേഷങ്ങളാണ് അവതരിപ്പിച്ചത്.

Story highlights- Ahaana krishna’s rain dance