‘വാടി വാസലി’ന് മുൻപായി പാണ്ടിരാജ് ചിത്രത്തിൽ വേഷമിടാനൊരുങ്ങി സൂര്യ

സൂര്യയെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ‘സൂരരൈ പോട്രു’ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം സൂര്യ നായകനായി രണ്ടു ചിത്രങ്ങളാണ് ഒരുങ്ങുന്നത്.
ഹരി സംവിധാനം ചെയ്യുന്ന ‘അരുവ’, വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടി വാസൽ’ എന്നീ ചിത്രങ്ങളാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ചിൽ അരുവയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചതോടെ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, വാടി വസൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തിയിരുന്നു. എന്നാൽ വാടി വാസലിന് മുൻപായി പാണ്ടിരാജിനൊപ്പം സൂര്യ കൈകോർക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംവിധായകൻ പാണ്ടിരാജിന്റെ ‘കാടൈക്കുട്ടി സിംഗം’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ അഭിനയിച്ചിരുന്നു. പാണ്ടിരാജിനോടൊപ്പം ഒരു സിനിമ ചെയ്യാൻ സൂര്യ അപ്പോൾ തന്നെ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. വെട്രിമാരന്റെ ‘വാടി വാസൽ’ എന്ന ചിത്രത്തിന്റെ തിരക്കിലേക്ക് ചേക്കേറുന്നതിന് മുൻപായി പാണ്ടിരാജ് ചിത്രം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. അതേസമയം, ‘അരുവ’ എന്ന ചിത്രത്തിന്റെ ബാക്കി രംഗങ്ങൾ പൂർത്തിയാക്കാനുണ്ട്. സൂര്യയ്‌ക്കൊപ്പം അഞ്ചാം തവണയാണ് അരുവയിലൂടെ സംവിധായകൻ ഹരി കൈകോർക്കുന്നത്.

Story highlights- Suriya to team up again with Pandiraj