അജു വർഗീസിന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ- ആഘോഷ ചിത്രം പങ്കുവെച്ച് താരം

അജു വർഗീസിന്റെ മൂത്ത മക്കളായ ഇവാനും ജുവാനയ്ക്കും പിറന്നാൾ. പാണ്ട കേക്ക് ഒരുക്കി വളരെ ലളിതമായി മക്കളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അജു വർഗീസും അഗസ്റ്റീനയും. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം അജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിരവധി താരങ്ങളും ആരാധകരും ഇവാനും ജുവാനയ്ക്കും പിറന്നാൾ ആശംസിച്ചു.

നാലുമക്കളാണ് അജു വർഗീസ്- അഗസ്റ്റീന ദമ്പതികൾക്ക്. ഇരട്ടകളായ ഇവാനും ജുവാനയ്ക്കും കൂട്ടായി 2016ലാണ് ജെയ്ക്ക്, ലൂക്ക് എന്നിങ്ങനെ ഇരട്ടക്കുട്ടികൾ കൂടി ജനിച്ചത്. 2014ലായിരുന്നു ഇവാനും ജുവാനയും പിറന്നത്. 2014 ഫെബ്രുവരി 24 ന് ആയിരുന്നു അജു വർഗ്ഗീസിന്റെ വിവാഹം. ഭാര്യ അഗസ്റ്റീന ഫാഷൻ ഡിസൈനറാണ്. 

മക്കളുടെ വിശേഷങ്ങൾ അജു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നാലുമക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ലോക്ക് ഡൗൺ കാലത്ത് അജു ആസ്വദിക്കുകയായിരുന്നു. മക്കൾക്കൊപ്പം ഭിത്തിയിൽ ചിത്രം വരയ്ക്കുന്ന ചിത്രം താരം മുൻപ് പങ്കുവെച്ചിരുന്നു.

View this post on Instagram

Happy birthday Evan & Jo 💝 Appa & Amma 💕

A post shared by Aju Varghese (@ajuvarghese) on

അജുവർഗീസിന്റെ ഇരട്ടക്കുട്ടികളായ ജെയ്കിന്റെയും ലൂക്കിന്റെയും പിറന്നാളിന് ‘അല്ലു അർജുൻ’ മയമായിരുന്നു. ജെയ്ക്കിന്റെ ഇഷ്ട താരമാണ് അല്ലു അർജുൻ. അതുകൊണ്ട് തന്നെ കേക്കിലും ഉടുപ്പിലുമെല്ലാം അല്ലു അർജുൻ മയമായിരുന്നു.

Read More: ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തെ പ്രകൃതി അണിയിച്ചൊരുക്കിയപ്പോൾ; മനോഹരമായ കാഴ്ച

ഇപ്പോൾ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് അജു വർഗീസ്. അഭിനയവും നിർമാണവുമായി സജീവമാണ് താരം. 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു മലയാള സിനിമയിലേക്ക് എത്തിയത്. സുഹൃത്തായ വിനീത് ശ്രീനിവാസനാണ് ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലേക്ക് അജുവിനെ എത്തിച്ചത്.

Story highlights-aju varghese’s kids celebrating birthday