മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ സ്മരണയ്ക്കായി ഫിലിം സ്റ്റുഡിയോ ആരംഭിച്ച് അല്ലു അർജുൻ

അന്തരിച്ച ഇതിഹാസ നടൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികമായിരുന്നു ഒക്ടോബർ 1. അദ്ദേഹത്തിന്റെ 99-ാം ജന്മവാർഷിക ദിനത്തിൽ മകൻ അല്ലു അരവിന്ദും കൊച്ചുമക്കളായ അല്ലു അർജുൻ, അല്ലു സിരിഷ്, അല്ലു ബോബി എന്നിവർ അദ്ദേഹത്തിന്റെ പേരിൽ ഒരു ഫിലിം സ്റ്റുഡിയോ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

അല്ലു സ്റ്റുഡിയോ എന്ന പേരിൽ ഒരുങ്ങുന്ന സ്റ്റുഡിയോയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അല്ലു അർജുൻ അറിയിച്ചത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അല്ലു കുടുംബം അല്ലു സ്റ്റുഡിയോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ കുടുംബം മുഴുവനും സിനിമയെ സ്നേഹിക്കുന്നു, മാത്രമല്ല ഞങ്ങളുടെ മുത്തച്ഛന്റെ പാരമ്പര്യം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്’- അല്ലു അർജുൻ കുറിക്കുന്നു.

Read More: ഇന്ന് ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിന നിറവില്‍ രാജ്യം

ഹൈദരാബാദിലെ വലിയ സിനിമാപ്രവർത്തകരാണ് അല്ലു കുടുംബം. ലോക്ക് ഡൗണിനു ശേഷം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് അല്ലു അരവിന്ദ്. അതിനു പിന്നാലെയാണ് അല്ലു സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുന്നത്.

Story highlights- Allu Arjun and family to construct a film studio in memory of the late Allu Ramalingaiah