‘അദ്ദേഹത്തിന്റെ ചിന്തകളും സമാനതകളില്ലാത്ത ജ്ഞാനവും തലമുറകളിലൂടെ മനസ്സിനെ ജ്വലിപ്പിക്കുന്നത് തുടരും’- ഇന്ത്യയുടെ മിസൈൽ മാന് ആദരവ് അർപ്പിച്ച് ചിരഞ്ജീവി

October 15, 2020

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ 89-ാം ജന്മവാർഷിക ദിനത്തിൽ ആദരവർപ്പിച്ച് നടൻ ചിരഞ്ജീവി. ഇന്ത്യയുടെ മിസൈൽ മാനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ആദരവർപ്പിച്ചത്.

‘നമ്മുടെ മഹാനായ ശാസ്ത്രജ്ഞരിൽ ഒരാളും, രാജ്യത്തെ ഏറ്റവും മഹാനായ രാഷ്ട്രപതികളിലൊരാളും, എക്കാലത്തെയും മികച്ച മനുഷ്യരിൽ ഒളുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചിന്തകളും സമാനതകളില്ലാത്ത ജ്ഞാനവും തലമുറകളിലൂടെ മനസ്സിനെ ജ്വലിപ്പിക്കുന്നത് തുടരും’ അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്തെ മിസൈൽ പദ്ധതികളുടെ വികസനത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ അറിയപ്പെടുന്ന അവുൽ പാക്കിർ ജൈനുലബ്ദീൻ അബ്ദുൾ കലാം 1931 ഒക്ടോബർ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്.

Read More: കേന്ദ്ര കഥാപാത്രങ്ങളായി മംമ്തയും ചെമ്പന്‍ വിനോദും; ‘അണ്‍ലോക്ക്’ ഒരുങ്ങുന്നു

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി 2002ലായിരുന്നു അദ്ദേഹം സ്ഥാനാരോഹിതനായത്. എല്ലാവരുമായും വളരെയധികം സൗഹൃദത്തോടെ പെരുമാറിയതുകൊണ്ട് രാഷ്‌ട്രപതി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1960 മുതൽ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും (ഡിആർഡിഒ) ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെയും (ഇസ്‌റോ) ശാസ്ത്രജ്ഞനും സയൻസ് അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിച്ചു. 2015ൽ അദ്ദേഹത്തിന്റെ എൺപത്തിമൂന്നാം വയസിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

Story highlights- Chiranjeevi pays tribute to Dr. A P J Abdul kalam