സെറ്റുടുത്ത് ഗീത പ്രഭാകറും, മീശ പിരിച്ച് മുരളി ഗോപിയും- ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങളുമായി ജീത്തു ജോസഫ്

ലോക്ക് ഡൗണിന് ശേഷം സിനിമാലോകം സജീവമായിരിക്കുകയാണ്. അണിയറപ്രവർത്തകരുടെ എണ്ണം കുറഞ്ഞെങ്കിലും വളരെ വേഗത്തിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ചയാകുന്നത് ദൃശ്യം 2 ഷൂട്ടിംഗാണ്. ലൊക്കേഷനിൽ നിന്നും നിരവധി ചിത്രങ്ങളും വീഡിയോകളും അഭിനേതാക്കൾ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഷൂട്ടിംഗിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

ചിത്രങ്ങളിൽ ജീത്തു ജോസഫിനൊപ്പം ആശ ശരത്ത്, മുരളി ഗോപി എന്നിവരുണ്ട്. ആദ്യ ഭാഗത്ത് ഇല്ലാതിരുന്ന കഥാപാത്രമാണ് മുരളി ഗോപിയുടേത്. ഐ ജി ഗീത പ്രഭാകർ എന്ന കഥാപാത്രമായാണ് ആശ ശരത്ത് ഒന്നാം ഭാഗത്തിൽ വന്നത്. എന്നാൽ, രണ്ടാം ഭാഗത്ത് സെറ്റും മുണ്ടും ഉടുത്ത് നാടൻ വേഷത്തിലാണ് ആശ എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പോലീസ് വേഷത്തിലാണ് മുരളി ഗോപി എത്തുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു സിനിമ. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറായിരുന്ന ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കുടുംബ ചിത്രമായാണ് ദൃശ്യം 2 ജീത്തു ജോസഫ് ഒരുക്കുന്നത്. 

Read More: ‘കനകം കാമിനി കലഹം’; നിവിൻ പോളിയുടെ നായികയായ ഗ്രേസ് ആന്റണി

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- drishyam 2 location photos