‘കനകം കാമിനി കലഹം’; നിവിൻ പോളിയുടെ നായികയായ ഗ്രേസ് ആന്റണി

October 27, 2020

നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹ’ത്തിൽ നായികയായി എത്തുന്നത് ഗ്രേസ് ആന്റണി. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25’ന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.

രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്. നിവിൻ പോളി ഏറെക്കാലമായി കുടുംബനാഥനായുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ട്. അതുകൊണ്ട് തന്നെ കണ്ടുപരിചയമുള്ള നിവിൻ പോളി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ‘കനകം കാമിനി കലഹം’.

അതേസമയം, നിവിൻ പോളി നായകനാകുന്ന പടവെട്ട് അണിയറയിൽ പുരോഗമിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലേക്ക് എത്തിയ ഗ്രേസ് ആന്റണി സിനിമയിൽ മികച്ച വേഷങ്ങളിലൂടെ സജീവമാകുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെ ഗ്രേസ് ശ്രദ്ധ നേടുകയായിരുന്നു. ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസ് ആന്റണിയുടെ അഭിനയവും നിരൂപക പ്രശംസ നേടി.

Read More: ആഫ്രിക്കയിലും കേരളത്തിലുമായി ചിത്രീകരണം നടന്ന ‘ജിബൂട്ടി’ പൂർത്തിയായി

അതേസമയം, ഗ്രേസ് സിംപ്ലി സൗമ്യയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ അഭിനയിക്കാൻ ഗ്രേസ് 14 കിലോയോളം കുറച്ചിരുന്നു. തിരക്കഥാകൃത്ത് അഭിലാഷ് കുമാറാണ് സിംപ്ലി സൗമ്യ സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- Grace Antony to play Nivin’s heroine in Kanakam Kamini Kalaham