അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ്- പ്രിയഗാനം പാടി കനിഹ

മലയാളികളുടെ പ്രിയനായികയാണ് കനിഹ. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. ഇപ്പോഴിതാ, തന്റെ പ്രിയഗാനത്തിന്റെ വരികൾ ആരാധകർക്കായി ആലപിക്കുകയാണ് താരം. ‘നാൻ പോകിറേൻ മേലെ മേലെ’ എന്ന ഗാനമാണ് കനിഹ ആലപിക്കുന്നത്.

പതിവുപോലെ മനോഹരമാണെങ്കിലും നാലുവരി മാത്രമായി പാടി നിർത്തിയതെന്താണെന്നാണ് കമന്റുകളിലൂടെ ആരാധകർ പ്രതികരിക്കുന്നത്. നടൻ മുന്ന സൈമൺ, വിമല രാമൻ തുടങ്ങി നിരവധി താരങ്ങൾ കനിഹയുടെ പാട്ടിന് കമന്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ ‘എങ്കെയോ പാര്‍ക്കിറേ…’എന്ന ഗാനം ആലപിച്ചും താരം ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് കനിഹ. മലയാളത്തിലും തമിഴിലും കനിഹ എന്നാണ് പേരെങ്കിലും തമിഴിൽ ശ്രാവന്തി എന്നാണ് അറിയപ്പെടുന്നത്. 1999ൽ മിസ് മധുര കിരീടം ചൂടിയ കനിഹ പരസ്യ രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. മലയാളത്തിൽ പഴശ്ശി രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോഴാണ് കനിഹ ശ്രദ്ധേയയായത്.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

ഡബ്ബിങ്ങിലും കനിഹ ശ്രദ്ധേയയാണ്. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സദ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.മാമാങ്കം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഏറ്റവുമൊടുവിൽ കനിഹ വേഷമിട്ടത്.

Story highlights- kaniha singing video