രൗദ്ര ഭാവത്തില്‍ ചാട്ടയുമായി കാര്‍ത്തി; ‘സുല്‍ത്താന്‍’ ഒരുങ്ങുന്നു

Karthi In Sultan First Look Poster

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാര്‍ത്തി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സുല്‍ത്താന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കൈയില്‍ ചാട്ടയും പിടിച്ച് രൗദ്രഭാവത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. രശ്മിക മന്ദാന ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Karthi In Sultan First Look Poster