മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ കീറൺ പൊള്ളാർഡും നേഥൻ കോൾട്ടർനെയ്‍ലും ചേർന്നാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

കഴിഞ്ഞ കളിയിൽ മുംബൈക്ക് തുണയായ ക്വിന്റൻ ഡികോക്കിന്റെ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ ഇത്തവണയും രക്ഷിച്ചത്. 43 പന്തിൽ 53 റൺസാണ് താരം നേടിയത്. ക്രുനാൽ പാണ്ഡ്യ 30 പന്തിൽ 34 റൺസ് നേടി. ഒൻപതു റൺസ് മാത്രമാണ് ഓപ്പണറായ രോഹിത് ശർമ്മ സ്വന്തമാക്കിയത്.

ഇഷാൻ കിഷൻ ഏഴു പന്തിൽ നിന്നും ഏഴു റൺസും ഹർദിക് പാണ്ഡ്യ നാല് പന്തിൽ നിന്നും എട്ടു റൺസുമാണ് നേടിയത്. കിറോൺ പൊള്ളാർഡ് 12 ബോളിൽ 34 റൺസാണ് നേടിയത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് ജോർദാൻ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Story highlights- kings eleven punjab needs 177 runs to win