ടോസ് നേടി മുംബൈ ഇന്ത്യൻസ്; രോഹിത് ശർമ്മയില്ലാതെ മുംബൈയും, മാറ്റങ്ങളുമായി ചെന്നൈയും

ഷാർജയിൽ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തിൽ മുംബൈ ടോസ് നേടി. മുംബൈ ബൗളിംഗാണ് തിരഞ്ഞെടുത്തത്. ഇന്നത്തെ മത്സരത്തിൽ ടീം ക്യാപ്റ്റനായ രോഹിത് ശർമ്മയില്ല എന്ന പ്രത്യേകതയുമുണ്ട്. പരിക്കിനെ തുടർന്ന് രോഹിത് ശർമ്മ വിശ്രമത്തിലാണ്.

രോഹിതിന് പകരം സൗരബ് തിവാരിയാണ് ടീമിൽ എത്തിയിരിക്കുന്നത്. അതേസമയം, രോഹിതിന്റെ അഭാവത്തിൽ പൊള്ളാർഡാണ്‌ ടീമിനെ നയിക്കുന്നത്.

അതേസമയം, ബാറ്റിംഗിനിറങ്ങുന്ന ചെന്നൈയുടെ ടീമിൽ അടിമുടി മാറ്റം. ടീമിൽ നിന്ന് വാട്സൺ,ചൗള, ജാഥവ് എന്നിവർ പുറത്തായി. താഹിർ, ഗെയ്ക്വാദ്, ജഗദീഷൻ എന്നിവർ പ്ലേയിങ് ഇലവനിൽ എത്തി.

അതേസമയം, 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഒടുവില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങളും പൊലിഞ്ഞിരിക്കുകയാണ്.

Story highlights- MI chose to bowl against csk