മിയ ഇനി ‘സിഐഡി ഷീല’; വിവാഹ ശേഷം പുതിയ ചിത്രവുമായി പ്രിയതാരം

മലയാളത്തിൽ ഒട്ടേറെ സിഐഡി ചിത്രങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ, നടി മിയയും സി ഐ ഡി വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ്. നടി വിവാഹ ശേഷം ആദ്യമായി അഭിനയിക്കുന്നത് ‘സിഐഡി ഷീല’ എന്ന ചിത്രത്തിലാണ്.

‘ഇര’ എന്ന ചിത്രം സംവിധാനം ചെയ്ത സൈജു എസ് എസ് ആണ് ‘സിഐഡി ഷീല’ ഒരുക്കുന്നത്. ഈ സ്ത്രീ കേന്ദ്രീകൃത ചിത്രം പക്ഷെ, മലയാളത്തിലിറങ്ങിയിട്ടുള്ള മറ്റ് സിഐഡി ചിത്രങ്ങൾ പോലെ ഹാസ്യാത്മകമല്ല. സ്ത്രീ ശക്തിയെ കുറിച്ചാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്.

‘ഇര’യിൽ സൈജുവിനൊപ്പം പ്രവർത്തിച്ച നവീൻ ജോൺ ആണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ രാജീവ് വിജയ്, സംഗീതസംവിധായകൻ പ്രകാശ് അലക്സ് എന്നിവരും ‘സിഐഡി ഷീല’ എന്ന ചിത്രത്തിന്റെ ഭാഗമാണ്.

അതേസമയം, വിവാഹശേഷവും മിയ സിനിമാലോകത്ത് സജീവമാകുകയാണ്. വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ചർച്ചയാകാറുണ്ട്. മിയയുടെ വിവാഹ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

എറണാകുളം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

Read More: അച്ഛന്റെ ഓർമ്മയ്ക്കായി ഒരു പാവ നിർമ്മിച്ചു, പിന്നീട് പാവകളുടെ ഗ്രാമമായി, അറിയാം വിചിത്രമായ ഈ ഗ്രാമത്തെ

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്‌സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights- miya george in and as CID Sheela