തകർന്നടിഞ്ഞ് ചെന്നൈ; മുംബൈക്ക് പത്ത് വിക്കറ്റിന് ജയം

ചെന്നൈ സൂപ്പർ കിംഗ്‌സിന്‌ രാശിയില്ലാത്ത ഐപിഎൽ സീസണാണിത്. വീണ്ടും പരാജയമേറ്റുവാങ്ങിയിരിക്കുകയാണ് ചെന്നൈ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പത്ത് വിക്കറ്റിനാണ് ഇന്ന് തോൽപ്പിച്ചത്. ചെന്നൈ ഉയർത്തിയ 115 റൺസിന്റെ വിജയ ലക്ഷ്യം അനായാസം മുംബൈ ഇന്ത്യൻസ് മറികടന്നു.

ഓപ്പണിംഗിൽ എത്തിയ ഇഷാൻ കിഷന്റെ മികച്ച പ്രകടനം മുംബൈ ഇന്ത്യൻസിന് വിജയം കൂടുതൽ എളുപ്പമാക്കി. 12.2 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. 37 പന്തുകളിൽ നിന്നും 68 റൺസുമായി ഇഷാൻ ടോപ്പ് സ്കോററായി. 37 പന്തിൽ 46 റൺസുമായി ഡി കോക്കും മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.

 ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ ചെന്നൈയ്ക്ക് അടിപതറി. സാം കറാനൊഴികെയുള്ള എല്ലാ ബാറ്റ്സ്മാൻമാരും മുംബൈക്ക് മുന്നിൽ പതറി.

ആദ്യ മൂന്നു റൺസിനിടെ ചെന്നൈയ്ക്ക് നാല് വിക്കറ്റാണ് നഷ്ടമായത്. 47 പന്തിൽ നിന്നും 52 റൺസാണ് കറാൻ നേടിയത്. ഋതുരാജ് ഗെയ്ക്‌വാദ്(0), ഡു പ്ലെസ്സി(1), അമ്പാട്ടി റായ്ഡു(2), ജഗദീശൻ(0), രവീന്ദ്ര ജഡേജ(7), ദീപക് ചഹാർ(0) എന്നിങ്ങനെയായിരുന്നു ചെന്നൈ നിരയുടെ വീഴ്ച. ജഡേജയ്ക്ക് പിന്നാലെ 16 ബോളിൽ 16 റൺസെടുത്ത് ധോണിയും പുറത്തായി. സാം കറൻ – താഹിർ കൂട്ടു കെട്ടിലാണ് ചെന്നൈയ്ക്ക് 100 റൺസ് കടക്കാൻ സാധിച്ചത്.

ട്രെന്റ് ബോൾട്ട് വീഴ്ത്തി. രാഹുൽ ചഹാർ 2 വിക്കറ്റും ബുമ്ര 2 വിക്കറ്റും വീഴ്ത്തി. നാഥാൻ കോൾട്ടർ-നൈൽ 25 റൺസ് നൽകി ഒരു വിക്കറ്റും വീഴ്ത്തി. ഷാർജയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗാണ് തിരഞ്ഞെടുത്തത്.

Story highlights- mumbai indians won by 10 wickets