നൃത്തഭാവങ്ങളിൽ ലയിച്ച് സായ് പല്ലവിയുടെ സഹോദരി; ശ്രദ്ധനേടി പൂജ കണ്ണന്റെ നൃത്തം

അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ് പുത്രനായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറിയ സായ് പല്ലവിയുടെ നൃത്ത വൈഭവം അഭിനയിച്ച സിനിമകളിലെല്ലാം മുന്നിട്ടുനിന്നിരുന്നു. ഇപ്പോഴിതാ, സഹോദരി പൂജ കണ്ണനും നൃത്തത്തിൽ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ദാവണിയുടുത്ത് മനോഹരമായൊരു നൃത്തമാണ് പൂജ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേർ പൂജയുടെ ഭാവങ്ങളെയും ചുവടുകളെയും അഭിനന്ദിച്ച് രംഗത്ത് എത്തി. സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സഹോദരിയുടെ ചുവടുകൾ പിന്തുടർന്ന് പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.

View this post on Instagram

Dancing the blues away ! 💃 #Ghagra Ps: Miss my DOP

A post shared by Pooja Kannan (@poojakannan_97) on

Read More:‘അദ്ദേഹം ഡയറ്റിലാണെങ്കിലും ഞങ്ങൾക്ക് രുചികരമായ ബിരിയാണി നൽകി’- ദൃശ്യം 2 അണിയറപ്രവർത്തകർക്ക് സ്പെഷ്യൽ ബിരിയാണി നൽകി മോഹൻലാൽ

ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സായ് പല്ലവി കഴിഞ്ഞ ദിവസം സഹോദരിക്കൊപ്പം ഊട്ടിയിൽ എത്തിയിരുന്നു. ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു താരം തമാസിച്ചത്. യാത്രയുടെ ചിത്രങ്ങൾ നടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ സായ് പല്ലവിയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പൂജ കണ്ണനും വീഡിയോയിലുണ്ട്.

Story highlights- pooja kannan dance