പ്രിയാമണി നായികയാകുന്ന ‘സയനൈഡ്’; കുപ്രസിദ്ധ ക്രിമിനലിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രാജേഷ് ടച്ച്‌റിവർ

സംവിധായകൻ രാജേഷ് ടച്ച്‌റിവർ ഒരുക്കുന്ന സയനൈഡ് എന്ന ചിത്രത്തിൽ നായികയായി പ്രിയാമണി. ദേശീയ പുരസ്‌കാര ജേതാക്കളായ ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകരും പ്രതീക്ഷയിലാണ്. കർണാടകയിലെ കുപ്രസിദ്ധ ക്രിമിനൽ സയനൈഡ് മോഹന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.

വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളിൽ പ്രിയാമണി അന്വേഷണ ഉദ്യോഗസ്ഥയാകുമ്പോൾ ബോളിവുഡ് നടൻ യശ്പാൽ ശർമയാണ് ഹിന്ദി പതിപ്പിൽ ഇതേ വേഷം അവതരിപ്പിക്കുന്നത്. രോഹിണി, ചിത്തരഞ്ജൻ ഗിരി, തനികെല്ല ഭരണി, രാം ഗോപാൽ ബജാജ്, ഷിജു, ഷാജു, ശ്രീമൻ, മുകുന്ദൻ, സമീർ, സഞ്ജു ശിവറാം, റിജു ബജാജ്, റിംജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

കർണാടകയിൽ കോളിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പരയായിരുന്നു സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന പ്രൊഫസർ മോഹൻ നടത്തിയത്. സയനൈഡ് ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മോഹൻ ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വ്യത്യസ്തനായ കൊലയാളിയാണ്.

Story highlights- Priyamani joins Rajesh Touchriver’s Cyanide