പഞ്ചാബിനെ എറിഞ്ഞൊതുക്കി സൺറൈസേഴ്‌സ്; 127 റൺസ്‌ വിജയലക്ഷ്യം

ഐ പി എല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനെ ചെറിയ സ്കോറിന് എറിഞ്ഞൊതുക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പഞ്ചാബിനെ സൺറൈസേഴ്‌സ് 126 റൺസിൽ ഒതുക്കുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 37 റൺസും രണ്ടാം വിക്കറ്റിൽ 29 റൺസും പഞ്ചാബ് സ്വന്തമാക്കിയെങ്കിലും തുടർന്ന് മികവ് പുലർത്താൻ സാധിച്ചില്ല. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്‌സ് മത്സരത്തിൽ ആധിപത്യം പുലർത്തി. കെ.എൽ രാഹുൽ 27 റൺസും മൻദീപ് സിംഗ് 17 റൺസും ക്രൈസ്റ്റ് ഗെയ്ൽ 20 റൺസുമെടുത്താണ് പുറത്തായത്.

മാക്‌സ്‌വെൽ(12), ഹൂഡ (0), ക്രിസ് ജോർദാൻ(7), അശ്വിൻ(4) എന്നിവർക്കൊന്നും പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ നിക്കോളാസ് പുരാനാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പുരാൻ പുറത്താവാതെ 28 പന്തിൽ നിന്ന് 32 റൺസാണ് എടുത്തത്.

Story highlights- punjab v/s sunrisers