‘സാധാരണക്കാരന്റെ അസാധാരണ സ്വപ്നം’- ‘സുരരൈ പോട്രി’ന് അഭിനന്ദനമറിയിച്ച് റാണ ദഗുബാട്ടി

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘സുരരൈ പോട്രു’. ഒക്ടോബർ 30നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ആവശ്യമായ എല്ലാ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ റിലീസ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും സൂര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയത്. മികച്ച പ്രതികരണം നേടിയ ട്രെയിലറിന് അഭിനന്ദനമറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ റാണ ദഗുബാട്ടി.

സാധാരണക്കാരന്റെ അസാധാരണ സ്വപ്നം എന്ന കുറിപ്പിനൊപ്പമാണ് റാണ ദഗുബാട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് അഭിനന്ദനം അറിയിച്ചത്. റാണയ്ക്ക് പുറമെ അഭിഷേക് ബച്ചൻ, രാധിക ശരത്കുമാർ, ഐശ്വര്യ രാജേഷ് എന്നിവരും ട്രെയിലറിന് അഭിനന്ദനം അറിയിച്ചു.

 എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ്, ഉർവശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Read More: കഴിഞ്ഞ കാലത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി മേനോൻ

ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് എന്നീവർ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.

Story highlights- rana dagubaty appreciating surarai potru trailer

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.