120 റണ്‍സില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒതുക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് ബാറ്റിംഗ് തകർച്ച.  20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 32 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ആദ്യ ഓവറുകളില്‍ തന്നെ റോയൽ ചലഞ്ചേഴ്സിന്റെ ദേവദത്ത് പടിക്കലിനെയും, വിരാട് കോലിയെയും സന്ദീപ് ശര്‍മ്മയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ എബിഡിയും ജോഷ് ഫിലിപ്പേയും ചേര്‍ന്ന് 43 റണ്‍സ് നേടിയെങ്കിലും ഷഹ്ബാസ് നദീം എബിഡിയെ പുറത്താക്കിയതോടെ ബാംഗ്ലൂരിന് പ്രതീക്ഷ അസ്തമിച്ചു.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാലു വിക്കറ്റുകൾ നഷ്ടമായതോടെ ബാംഗ്ലൂരിന്റെ സ്കോറിങ് മന്ദഗതിയിലായി. 15 ഓവർ പിന്നിട്ടപ്പോൾ ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ്. 20 ഓവർ പൂർത്തിയായപ്പോൾ ബാംഗ്ലൂരിന് 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ന് ജയിച്ചാൽ 16 പോയിന്റോടെ ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കാം.

Story highlights- SRH needs 121 runs to win