‘വടിവാസൽ’ ലുക്കിൽ സൂര്യ- ശ്രദ്ധനേടി ചിത്രങ്ങൾ

October 19, 2020

ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രമാണ് വാടിവാസൽ. ഇതുവരെ കാണാത്ത ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, വാടിവാസലിനായുള്ള സൂര്യയുടെ തയ്യാറെടുപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വൈറലായ ചിത്രങ്ങളിൽ സൂര്യ മുടി നീട്ടിവളർത്തിയിരിക്കുകയാണ്. സൂര്യയുടെ 45-ാം ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരുന്നു. തനി നാടൻ കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഇരുവരുടെയും ഒന്നിച്ചുള്ള ആദ്യ ചിത്രമാണ്. സി.എസ്. ചേലപ്പ എഴുതിയ അതേ പേരിൽ പ്രസിദ്ധമായ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അതേസമയം, 200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുന്ന സുധ കൊങ്ങരയുടെ ‘സൂരരൈ പോട്ര്’ കാണാൻ സൂര്യ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ കാണണമെന്ന സ്വപ്നം നഷ്ടമായെങ്കിലും പ്രതീക്ഷയോടെ വെട്രിമാരൻ ചിത്രം വാടിവാസലിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More: അർജുനും സംയുക്തയ്ക്കുമൊപ്പം ഷൈൻ ടോം ചാക്കോയും; ‘വൂൾഫ്’ ചിത്രീകരണം ആരംഭിച്ചു

അതോടൊപ്പം തന്നെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ഹരിയുടെ ‘അരുവ’ എന്ന ചിത്രവും ചിത്രീകരണം ആരംഭിക്കാനുണ്ട്. മാത്രമല്ല, പുതിയൊരു ചിത്രത്തിലേക്കും സൂര്യ ചേക്കേറുകയാണ് എന്ന റിപ്പോർട്ടുകളുണ്ട്. ജയം രവി നായകനായ ‘അഡങ്കാ മറു’വിന്റെ സംവിധായകൻ കാർത്തിക് തങ്കവേലുമായി പുതിയ ചിത്രത്തിനായി സൂര്യ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- surya vadivaasal look