നവരാത്രി ആശംസിച്ച് വിദ്യ ബാലൻ- ശ്രദ്ധ നേടി മനോഹര ചിത്രങ്ങൾ

ബോളിവുഡ് സിനിമാലോകത്ത് ഏറ്റവുമധികം റിലീസുകളും, ആഘോഷങ്ങളുമൊക്കെ നടക്കുന്ന ആഘോഷമാണ് നവരാത്രി. കൊവിഡ് പ്രതിസന്ധി കാരണം നവരാത്രി ഉത്സവം ആഘോഷമായി നടത്താൻ സാധിക്കില്ലെങ്കിലും ചടങ്ങുകളും ആശംസകളും പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരങ്ങൾ.

വിദ്യ ബാലൻ, അമിതാഭ് ബച്ചൻ, കങ്കണ തുടങ്ങിയവർ ആശംസകളുമായി രംഗത്തെത്തി. കഴിഞ്ഞ വർഷത്തെ നവരാത്രി ആഘോഷത്തിന്റെ ചിത്രമാണ് കങ്കണ പങ്കുവെച്ചത്. അതേസമയം, വിദ്യ ബാലൻ നവരാത്രിക്കായി പ്രത്യേകം ഫോട്ടോഷൂട്ടും നടത്തിയിരിക്കുകയാണ്. മനോഹരമായ പട്ടുസാരിയിലുള്ള നിരവധി ചിത്രങ്ങളാണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ വിദ്യ ബാലന്റെ സാരി പ്രണയം ആരാധകർക്കിടയിൽ എന്നും ചർച്ചയാണ്.

ബോളിവുഡിലെ സൂപ്പർ നായികയാണ് വിദ്യ ബാലൻ. ഫാഷൻ പരീക്ഷണങ്ങളിലൂടെ എന്നും ശ്രദ്ധ നേടാറുള്ള താരം എപ്പോഴും സാരിയോടുള്ള പ്രണയം കാത്തുസൂക്ഷിക്കാറുണ്ട്. പൊതുവേദികളിലെല്ലാം വർഷങ്ങളായി വൈവിധ്യമാർന്ന സാരിയിൽ മാത്രമാണ് വിദ്യ ബാലൻ പ്രത്യക്ഷപ്പെടാറുള്ളത്.

മലയാളിയാണെങ്കിലും ബോളിവുഡിലാണ് നടി തിളങ്ങിയത്. മലയാളത്തിലെ വിദ്യാ ബാലന്റെ ആദ്യ ചിത്രമായ ചക്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ അടുത്തിടെ നടി പങ്കുവെച്ചിരുന്നു. മോഹൻലാൽ, ദിലീപ്, വിദ്യാ ബാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ചക്രം. എന്നാൽ പല കാരണങ്ങളാൽ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 

Read More: ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ്

അതേസമയം, വിദ്യ ബാലൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘ഷെർനി’. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. വിദ്യ ബാലൻ ശകുന്തള ദേവിക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണിത്.

Story highlights- vidhya balan navarathri look