മികച്ച വിജയം ഇനി വിരൽത്തുമ്പിൽ; കുറഞ്ഞ ചിലവിൽ ലളിതമായി പഠിക്കാം, 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ

November 14, 2020

എത്ര കഷ്ടപ്പെട്ടാലും വിചാരിച്ച മാർക്ക് ലഭിക്കാതെ മാനസികമായി തളരുന്ന ഒട്ടേറെ വിദ്യാർത്ഥികൾ സമൂഹത്തിലുണ്ട്. പഠിക്കാൻ മിടുക്കരല്ലാത്തതുകൊണ്ടോ, പഠിക്കാത്തതുകൊണ്ടോ അല്ല ഇത്തരം നിരാശകൾ സംഭവിക്കുന്നത്. കൃത്യവും ലളിതവുമായ രീതിയിൽ പാഠഭാഗങ്ങൾ ഗ്രാഹ്യമാക്കാൻ സാധിക്കാത്തതിനാലാണ്. എന്നാൽ, ഇനി ആ പ്രശ്‍നം മാർക്കിനെ ബാധിക്കില്ല. കാരണം, എളുപ്പത്തില്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് ഇപ്പോൾ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷൻ ഉണ്ട്.

ഉയർന്ന മാർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസുമൊക്കെ മിക്ക വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്. കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ലഭ്യമാണ്.

90+ മൈ ട്യൂഷൻ ആപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സിലബസിന്റെയും പാഠപുസ്തകത്തിന്റെയും ഉള്ളടക്കം അടിസ്ഥാനമാക്കി ആനിമേറ്റു ചെയ്‌ത ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്.

പാഠഭാഗങ്ങൾക്ക് അനുസരിച്ച് ക്വിസുകളും മോക്ക് ടെസ്റ്റുകളും ഒരുക്കിയിട്ടുള്ളതുകൊണ്ട് കുട്ടികൾക്ക് അവരുടെ അറിവ് പരീക്ഷിക്കാനും പോരായ്മകൾ തിരിച്ചറിഞ്ഞ് കൂടുതൽ തയ്യാറെടുക്കാനും സാധിക്കും. മാത്രമല്ല, കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കാൻ മാതാപിതാക്കൾക്കും ഒരു ഏരിയ ഈ ആപ്ലിക്കേഷനിൽ അടങ്ങിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം. കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ ഉള്ള ആർക്കും വെർച്വൽ ട്യൂഷനിൽ ഭാഗമാകാം. മാത്രമല്ല, വിദ്യാർത്ഥികൾക്ക് പഠനത്തിനായി അവരുടെ സൗകര്യപ്രദമായ സമയവും തിരഞ്ഞെടുക്കാം.

ചെലവ് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ വളരെ കുറവാണെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, വീട്ടിലിരുന്നു തന്നെ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതുകൊണ്ട് കുട്ടിയുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുടെയും ആവശ്യമില്ല.

ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് ഓരോ വിഷയങ്ങളിലെയും വിദഗ്ധരാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക്- 90+ my tuition app

Story highlights- 90+ my tuition app details