പഠനം ഇനിയും മികച്ചതാകും; ഹൈബ്രിഡ് ട്യൂഷൻ ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി 90+ My Tuition App

June 11, 2022

പ്രമുഖ എഡ്യു-ടെക് ആപ്ലിക്കേഷനായ  90+ My Tuition App, തത്സമയ അധ്യാപക പിന്തുണയോടെ വിഷ്വൽ ലേണിംഗ് അനുഭവം നൽകുന്നതിനായി കേരളത്തിലും ബംഗളൂരിലും ഹൈബ്രിഡ് ട്യൂഷൻ ക്ലാസുകൾ ആരംഭിക്കാനൊരുങ്ങുന്നു. ഹൈബ്രിഡ് ക്ലാസുകളിൽ, വിദ്യാർത്ഥികൾക്ക് ആനിമേറ്റഡ് വിഡിയോ ക്ലാസുകൾ കാണുന്നതിലൂടെ പാഠഭാഗങ്ങൾ വളരെ എളുപ്പത്തില്‍ മാസിലാക്കാനും ഓർമിക്കാനും കഴിയും.
കൂടാതെ തത്സമയ അധ്യാപകന്റെ സഹായത്തോടെ അവർക്ക് അവരുടെ സംശയങ്ങൾ വേഗത്തിൽ ദൂരീകരിക്കാനും കഴിയും.

നൂറോളം ഹൈബ്രിഡ് ട്യൂഷൻ സെന്ററുകളുള്ള കേരളത്തിലും ബംഗളൂരിലും മാത്രമാണ് നിലവിൽ സേവനം ലഭ്യമാക്കുക. 2023-24 സാമ്പത്തിക വർഷത്തോടെ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം ലഭ്യമാക്കാനും കമ്പനിയുടെ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന, സിബിഎസ്ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹൈബ്രിഡ് സെന്ററുകളിൽ പങ്കെടുക്കാൻ കഴിയും. അവിടെ അവരെ അവരുടെ മാതൃഭാഷയിലും ഇംഗ്ലീഷിലും പഠിപ്പിക്കും.

മികച്ച ട്യൂഷൻ ക്ലാസുകളിലൂടെ 90+ മാർക്ക് നേടുന്നതിന്  90+ My Tuition App വിദ്യാർത്ഥികളെ പ്രാപ്തരുക്കുന്നുവെന്ന് ഫൗണ്ടർ ഡയറക്ടർ വിൻജിഷ് വിജയ് പറഞ്ഞു.
വിദ്യാർത്ഥികളെ അവരുടെ ഗ്രേഡുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ആപ്പിൽ ലഭ്യമാണ്. ചില വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ തീർക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇതിനെ തുടർന്നാണ് ഹൈബ്രിഡ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. 75% വിഡിയോ ഉള്ളടക്കവും 25% തത്സമയ ഇടപെടലുകളുമാണ് വിദ്യാർത്ഥികൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത് . ഹൈബ്രിഡ് മോഡലുകളിലേക്ക് രക്ഷിതാക്കൾ കൂടുതൽ ആകർഷിക്കപ്പെടുന്നു. അതേസമയം തത്സമയ മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥിയുടെ പുരോഗതി ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് 90+ My Tuition App, മികച്ച എഡ്യു ടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്‌കാരം കരസ്ഥമാക്കിയത്. ഇതിനിടെ 90+ My Tuition App ബിടെക്, എംബിഎ വിദ്യാർത്ഥികൾക്ക് സംരംഭകത്വ അവസരങ്ങൾ നൽകുന്നതിനായി “കാമ്പസ് കണക്റ്റ്” പ്രോഗ്രാമും ആരംഭിച്ചിരുന്നു.
യുവ വിദ്യാർത്ഥികളിൽ ശാസ്ത്രീയ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി വെർച്വൽ ലാബുകൾ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാർട്ടപ്പുകളെ പ്രേരിപ്പിച്ചതിന് പിന്നാലെയാണ് വെർച്വൽ ലാബുകളും ആരംഭിച്ചത്.

പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ്  90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്. അതുകൊണ്ടു തന്നെ 90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു.
മാതാപിതാക്കൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ വിൻജിഷ് വിജയ് സ്ഥാപിച്ച ഒരു എഡ്യു-ടെക് സ്റ്റാർട്ടപ്പാണ് 90+ My Tuition App. സിബിഎസ്ഇയും 14 സ്റ്റേറ്റ് ബോർഡ് കരിക്കുലം ട്യൂഷനും 90+ My Tuition App വാഗ്ദാനം ചെയ്യുന്നു.

90+ My Tuition App launches hybrid tuition classes