അവധിക്കാലത്തും മികവോടെ പഠിക്കാം; 20 ശതമാനം ഡിസ്ക്കൗണ്ടുമായി 90+ My Tuition App

May 25, 2022

അടുത്ത അധ്യയനവര്‍ഷത്തിലേക്കുള്ള ക്ലാസുകളിൽ 20 ശതമാനം ഡിസ്ക്കൗണ്ടുമായി 90+ My Tuition App. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ് അവധിക്കാലം. പാഠപുസ്തകങ്ങളുടെയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. എന്നാല്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആനന്ദകരമാക്കുന്നതോടൊപ്പം കുട്ടികള്‍ കുറച്ചു സമയം, കൂടുതല്‍ പ്രൊഡക്ടീവ് ആയി ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വേനല്‍ക്കാല പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അവരുടെ പൊതുവിജ്ഞാനം വികസിപ്പിക്കാന്‍ ഏറെ സഹായകരമാണ്. ഇതിന്റെ ഭാ​ഗമായാണ് 90+ My Tuition App 20 ശതമാനം ഡിസ്ക്കൗണ്ടുമായെത്തുന്നത്.

ഈ അവധിക്കാലത്ത് ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും പഠനത്തിനായി ചെലവഴിച്ചാല്‍ സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാന്‍ സാധിക്കും. അടുത്ത അധ്യയനവര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ഇതിനോടകം തന്നെ 90+ My Tuition App ല്‍ ആരംഭിച്ചിട്ടുണ്ട്. അവധിക്കാലം ആസ്വദിക്കുന്ന കുട്ടികളെ ഒട്ടും ബോറടിപ്പിക്കാതെ അനിമേഷന്‍ രൂപത്തിലുള്ള ക്ലാസുകള്‍ വളരെ രസകരമായി അവതരിപ്പിക്കാന്‍ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പായ 90+ My Tuition Appന് സാധിക്കും. കോഴ്‌സിന്റെ ഭാഗമാകുന്നവര്‍ക്ക് ഫീസില്‍ 20 ശതമാനം ഇളവ് ലഭിക്കുമെന്നത് അവധിക്കാല പഠനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. പഠനത്തിനും പരീക്ഷകള്‍ക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition App ന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്.

Read Also: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ നേപ്പാളിൽ; ഉയരം 2 അടി 4.9 ഇഞ്ച്

നവോന്മേഷം കൈവരിച്ച് അടുത്ത അധ്യയന വര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണ് അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

Story Highlights: 90+ My Tuition App with 20% discount