അന്നും ഇന്നും ഒരുപോലെ- തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായിക ലൈല

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികയായിരുന്നു ലൈല. നിഷ്കളങ്കത നിറഞ്ഞ മുഖവും രസകരമായ അഭിനയ മുഹൂർത്തങ്ങളും പങ്കുവെച്ച് വിവാഹശേഷം സിനിമയിൽ നിന്നും അകന്ന ലൈലയുടെ പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. അന്നും ഇന്നും ലൈലയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

‘മഹാസമുദ്ര’ത്തിൽ മോഹൻലാലിൻറെ നായികയായ ദേവി എന്ന കഥാപാത്രമായി എത്തിയ ലൈല മലയാളികൾക്കും സുപരിചിതയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ ലൈലയ്ക്ക് വളരെയധികം ആരാധകരുണ്ട്. കുടുംബവിശേഷങ്ങളുമായി ചിത്രങ്ങളും വീഡിയോകളും പങ്കിടുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യാറുണ്ട് ലൈല.

1996 ൽ ബോളിവുഡ് ചിത്രമായ ‘ദുഷ്മാൻ ദുനിയ കാ’ എന്ന ചിത്രത്തിലൂടെയാണ് ലൈല സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിൽ ഇടം നേടി. തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു സിനിമകളിൽ അഭിനയിച്ച ലൈല ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു.

Read More: പുത്തൻ ലുക്കിൽ ജ്യോതിർമയി; നസ്രിയ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു

ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ‘ഇതാ, ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെയാണ് ലൈല മലയാള സിനിമയിലേക്ക് എത്തിയത്. 2003-ൽ പുറത്തിറങ്ങിയ ‘വാർ ആൻഡ് ലൗ’ എന്ന മലയാളികൾക്കിടയിൽ ലൈലയെ സുപരിചിതയാക്കി.

പിന്നീട് ‘സ്വപ്നക്കൂടിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. 2006ൽ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ ലൈലയ്ക്ക് വലിയ വിജയമാണ് നേടിക്കൊടുത്തത്.

Story highlights- actress Laila’s latest picture