‘പത്തുദിവസം ട്രെയിനിൽ ചിലവഴിച്ച് ചിത്രീകരിച്ച പിതാമഗനിലെ രംഗം’- ഓർമ്മകൾ പങ്കുവെച്ച് ലൈല

March 21, 2021

സംവിധായകൻ ബാലയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് സൂര്യയും വിക്രവും നായകന്മാരായ പീപിതാമഗൻ. ചിത്രത്തിലെ സൂര്യയുടെയും വിക്രമിന്റെയും പ്രകടനങ്ങൾ ആരാധകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ നായികയായി അഭിനയിച്ച ലൈല സിനിമയിലെ ഒരു രംഗത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്.

‘ ഈ പ്രത്യേക രംഗത്തിനായി, ഞങ്ങൾ ഏകദേശം 10 ദിവസം ട്രെയിനിൽ ചെലവഴിച്ചു,തേനിക്കു സമീപമുള്ള രണ്ട് ചെറിയ സ്റ്റേഷനുകൾക്കിടയിലാണ് ഈ രംഗം ചിത്രീകരിച്ചത്. തമിഴ്നാട്ടിൽ ഈ രംഗം ചിത്രീകരിക്കുന്നത് വളരെ രസകരമായിരുന്നു.’- ലൈല കുറിക്കുന്നു. ചിത്രത്തിൽ സൂര്യയുടെ നായികയായാണ് ലൈല വേഷമിട്ടത്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ഇന്നും ഹിറ്റാണ്. വിക്രമിന്റെയും എക്കാലത്തെയും മികച്ച ചിത്രമാണ് പിതാമഗൻ.

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികയായിരുന്നു ലൈല. നിഷ്കളങ്കത നിറഞ്ഞ മുഖവും രസകരമായ അഭിനയ മുഹൂർത്തങ്ങളും പങ്കുവെച്ച് വിവാഹശേഷം സിനിമയിൽ നിന്നും അകന്നുനിൽകുകയാണ് ലൈല. ‘മഹാസമുദ്ര’ത്തിൽ മോഹൻലാലിൻറെ നായികയായ ദേവി എന്ന കഥാപാത്രമായി എത്തിയ ലൈല മലയാളികൾക്കും സുപരിചിതയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ ലൈലയ്ക്ക് വളരെയധികം ആരാധകരുണ്ട്. കുടുംബവിശേഷങ്ങളുമായി ചിത്രങ്ങളും വീഡിയോകളും പങ്കിടുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യാറുണ്ട് ലൈല.

Read More: ‘എൻജോയ് എൻജാമി’യ്ക്ക് ചുവടുവെച്ച് കുട്ടി തെന്നൽ- ക്യൂട്ട് വീഡിയോ

1996 ൽ ബോളിവുഡ് ചിത്രമായ ‘ദുഷ്മാൻ ദുനിയ കാ’ എന്ന ചിത്രത്തിലൂടെയാണ് ലൈല സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിൽ ഇടം നേടി. തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു സിനിമകളിൽ അഭിനയിച്ച ലൈല ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു.

Story highlights- laila about pithamagan movie