അമിതാഭ് ബച്ചനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അജയ് ദേവ്ഗൺ

അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സിനിമയൊരുക്കുന്നു. ‘ശിവായെ’, ‘യു മിഓർ ഹം’ തുടങ്ങിയ ചിത്രങ്ങൾ ദേവ്ഗൺ നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിനൊപ്പം പൈലറ്റിന്റെ വേഷത്തിലാണ് അജയ് ദേവ്ഗൺ ചിത്രത്തിലെത്തുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവർ മുമ്പ് ഖാക്കി, സത്യാഗ്രഹം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.അജയ് ദേവ്ഗൺ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ ചിത്രം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, അമിതാഭ് ബച്ചൻ കോൻ ബനേഗ ക്രോർപതി അവതരിപ്പിക്കുകയാണ്. അദ്ദേഹം അഭിനയിച്ച അവസാന ചിത്രം ഗുലാബോ സീതാബോയാണ്. പ്രൈം വീഡിയോയിലാണ് സിനിമാ പുറത്തിറങ്ങിയത്. ചെഹ്രെ, ബ്രഹ്‌മാസ്‌ത്ര എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമകൾ.

Read More: കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ മഞ്ഞ പട്ടുടുത്ത് അനുശ്രീ- ചിത്രങ്ങൾ

അജയ് ദേവ്ഗൺ അവസാനമായി അഭിനയിച്ചത് തൻഹാജിയിലാണ്. ‘ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ’, ‘മൈതാൻ’, ‘ആർ‌ആർ‌ആർ ‘എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Story highlights- Ajay Devgn to helm Amitabh Bachchan movie