പതിനെട്ടാം വിവാഹ വാർഷികം അവിസ്മരണീയമാക്കിയ ഫെയറിടെയിൽ കേക്ക്- ചിത്രം പങ്കുവെച്ച് സംയുക്ത വർമ്മ

മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. കഴിഞ്ഞ ദിവസമായിരുന്നു പതിനെട്ടാം വിവാഹവാർഷികം ഇരുവരും ആഘോഷമാക്കിയത്. വളരെ സുന്ദരമായ പ്രണയകാലത്തിനൊടുവിൽ വിവാഹിതരായവരാണ് ബിജു മേനോനും സംയുക്തയും. ഗോസിപ്പുകൾക്ക് ഇടനൽകാതെ അന്നും ഇന്നും സിനിമാലോകത്ത് പ്രിയപ്പെട്ടവരായി നിലകൊള്ളുന്ന ബിജു മേനോനും സംയുക്ത വർമ്മയും വിവാഹ വാർഷികത്തിന് തിരഞ്ഞെടുത്ത കേക്കും അതിമനോഹരമായിരുന്നു.

ഫെയറിടെയിൽ പ്രണയകഥയെ പ്രതിനിധീകരിക്കുന്ന ഒരു കേക്ക് തന്നെയാണ് വാർഷിക ദിനത്തിൽ ഇരുവരും ഒരുക്കിയത്. നീലക്കടലാഴത്തിൽ പ്രണയാതുരരായി നിൽക്കുന്ന ചുരുളൻ മുടിക്കാരിയും തൊപ്പിക്കാരനുമാണ് കേക്കിലുള്ളത്. മനോഹരമായ ഈ കേക്കിന്റെ ചിത്രങ്ങൾ സംയുക്ത വർമ്മയാണ് പങ്കുവെച്ചത്.

അതേസമയം, ബിജു മേനോൻ ഭാര്യ സംയുക്ത വർമ്മയ്‌ക്കായി ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘നിനക്കൊപ്പമുള്ള സാഹസികതയുടെയും പ്രണയത്തിന്റെയും ജീവപര്യന്തത്തിൽ താൻ അത്യന്തം ഭാഗ്യവാനാണ്’ എന്നാണ് ബിജു മേനോൻ കുറിച്ചത്.

Read More: ‘നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാതെ എന്റെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല’- അപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷികം ആശംസിച്ച് അന്ന ബെൻ

ബിജു മേനോനും സംയുക്ത വർമ്മയും ഒരുമിച്ച് ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘മേഘമൽഹാർ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ തുടർന്ന് സംയുക്ത വർമ്മ അഭിനയത്തിൽ നിന്നും അകന്നെങ്കിലും പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഇവർക്ക് ഒരു മകനുണ്ട്.

Story highlights- biju menon and samyuktha varma wedding anniversary special cake