സുപ്രിയക്കൊപ്പം പൃഥ്വിരാജിന്റെ ദീപാവലി ആശംസ; മനോഹരമായ ചിത്രങ്ങളുമായി നവ്യയും കല്യാണിയും

ആഘോഷങ്ങളില്ലെങ്കിലും ദീപാവലി ആശംസകളുമായി സജീവമാണ് താരങ്ങൾ. പൃഥ്വിരാജ്, നവ്യ നായർ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി അഭിനേതാക്കളാണ് ആശംസകൾ അറിയിക്കുന്നത്. സുപ്രിയക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിത്വിരാജിന്റെ ദീപാവലി ആശംസ. മാത്രമല്ല, ദീപാവലി ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ലോക്ക് ഡൗണിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായ കോൾഡ് കേസിന്റെ ചിത്രീകരണമാണ് പൃഥ്വിരാജ് ആരംഭിച്ചിരിക്കുന്നത്. എസിപി സത്യജിത്ത് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ദീപാവലി ദിനത്തിൽ പോലീസ് വേഷത്തിലുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു.

നടി നവ്യ നായർ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയാണ് ദീപാവലി ആശംസ അറിയിച്ചത്. എല്ലാവർക്കും ദീപാവലി ആശംസിച്ചുകൊണ്ട് നിരവധി ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചത്. ‘വെളിച്ചം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും’ എന്ന റൂമിയുടെ വരികൾക്ക് ഒപ്പമാണ് നവ്യയുടെ ചിത്രങ്ങൾ.

Read More: സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ

‘ഞങ്ങളുടെ ഡിക്ഷണറിയിൽ ‘കൊവിഡ്’ എന്ന വാക്ക് നിലവിലില്ലാത്ത ഒരു ദീപാവലി’ എന്ന കുറിപ്പുമായി കഴിഞ്ഞ വർഷത്തെ ദീപാവലി ചിത്രങ്ങളാണ് കല്യാണി പ്രിയദർശൻ പങ്കുവെച്ചത്. ‘ഈ വർഷം സംഭവിച്ച പല കാര്യങ്ങൾക്കിടയിലും എല്ലാവരും പുഞ്ചിരിക്കാനുള്ള കാരണം കണ്ടെത്തുകയും മികച്ച ഒരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു.’- കല്യാണിയുടെ വാക്കുകൾ.

Story highlights- celebrities diwali wishes