പ്ലേ ഓഫിൽ ഇടം നേടിയ സന്തോഷം; ‘ബുട്ട ബൊമ്മ’യ്ക്ക് ചുവടുവച്ച് വാർണറും സൺറൈസേഴ്‌സ് ടീമും- വീഡിയോ

ലോക്ക് ഡൗൺ സമയത്ത്, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സമൂഹമാധ്യമങ്ങളിൽ സജീവമായത് ടിക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു. ഭാര്യ കാൻഡിസ് വാർണറിനൊപ്പം ഓസ്‌ട്രേലിയൻ താരം തെലുങ്ക് സിനിമാഗാനങ്ങൾക്ക് ചുവടുവയ്ക്കുകയും ബാഹുബലി സിനിമയിലെ ഡയലോഗുകളിലൂടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അല്ലു അർജുൻ ചിത്രത്തിലെ ഗാനങ്ങളായ ബുട്ട ബൊമ്മ, രാമുലോ രാമുലാ എന്നെ ഗാനങ്ങളാണ് വാർണറെ കൂടുതൽ ശ്രദ്ധേയനാക്കിയത്.

ഐ‌പി‌എൽ 2020ലെ അവസാന ലീഗ് മത്സരത്തിൽ വാർണറുടെ നേതൃത്വത്തിലുള്ള സൺ‌റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി പ്ലേ ഓഫിൽ ഇടം നേടിയിരുന്നു. വിജയത്തിനുശേഷം, വാർണർ, മുത്തയ്യ മുരളീധരൻ എന്നിവരും മറ്റ് സൺറൈസേഴ്‌സ് താരങ്ങളും അല്ലു അർജുന്റെ ‘ബുട്ട ബൊമ്മ’ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

Read More: കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് മാസ്സായി മഞ്ജു വാര്യർ- വീഡിയോ

സൺറൈസേഴ്സിന്റെ ഫാൻ പേജുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അതേസംയമ, വ്യക്തിപരമായും വാർണർക്ക് ഈ സീസൺ നേട്ടങ്ങളാണ് സമ്മാനിച്ചത്. ഐ‌പി‌എൽ ചരിത്രത്തിൽ തുടർച്ചയായി 6 സീസണുകളിൽ 500 ഉം അതിലധികവും റൺസ് നേടിയ ആദ്യ താരമായി വാർണർ മാറി.

Story highlights- David Warner and his SRH team dancing