‘എന്റെ ഇരട്ടക്കുട്ടികൾ 12 വയസിലേക്ക്..’- മക്കളുടെ പിറന്നാൾ ആഘോഷമാക്കി ജോജു ജോർജ്

മൂന്നുമക്കളാണ് നടൻ ജോജു ജോർജിന്. ഇരട്ടകളായ മൂത്ത കുട്ടികളുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. സാറ, ഇയാൻ എന്നിവരുടെ പന്ത്രണ്ടാം പിറന്നാളാണ് ജോജു കുടുംബസമേതം ആഘോഷിച്ചത്. മക്കൾക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് ആഘോഷചിത്രങ്ങൾ നടൻ പങ്കുവെച്ചു.

‘ജന്മദിനാശംസകൾ അപ്പു & പാത്തു.എന്റെ ഇരട്ടക്കുട്ടികൾ 12 ലേക്ക്..’- ജോജു ജോർജ് കുറിക്കുന്നു. ഇവരെക്കൂടാതെ പാപ്പു എന്ന് വിളിക്കുന്ന ഇവാൻ എന്ന മകനുമുണ്ട് ജോജുവിന്‌. മക്കളുടെ വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ പാത്തു നല്ലൊരു ഗായിക കൂടിയാണ്. പാത്തുവിനൊപ്പം പാടുന്ന വീഡിയോകൾ ജോജു പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയായിരുന്നു ജോജുവിന്റെയും പിറന്നാൾ. മനോഹരമായ കേക്കും, മക്കൾ തന്നെ എഴുതി തയ്യാറാക്കിയ ആശംസകളുമായി പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ജോജുവിന്റെ മുഖം ആലേഖനം ചെയ്ത കേക്കാണ് മക്കൾ പപ്പയ്ക്കായി ഒരുക്കിയത്.

അതേസമയം, ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന അഭിനയിക്കുന്നുണ്ട്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍.

Story highlights- joju george celebrating kids birthday