പത്തലെ പത്തലെ ഗാനത്തിന് ചുവട് വെച്ച് ജോജുവും മകളും; കൈയടിച്ച് സമൂഹമാധ്യമങ്ങൾ

July 14, 2022

സിനിമ താരങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതിയാണുള്ളത്. താരങ്ങൾ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അവ പലതും വൈറലാവാറുമുണ്ട്. താരങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങൾക്കായും പലപ്പോഴും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.

അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ആളാണ് നടൻ ജോജു ജോർജിന്റെ മകൾ സാറ. പാത്തു എന്ന് വിളിപ്പേരുള്ള സാറ പങ്കുവെയ്ക്കുന്ന വിഡിയോകളൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതിൽ ചിലതൊക്കെ ജോജുവിനോടൊപ്പമുള്ളതുമാണ്. ജോജുവും മകളും കൂടി ഒരുമിച്ച് പാടുന്ന വിഡിയോകളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

ഇപ്പോൾ സാറ പങ്കുവെച്ച മറ്റൊരു വിഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിക്രത്തിലെ വലിയ ഹിറ്റായ ഗാനമാണ് “പത്തലെ പത്തലെ..” എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന് ജോജുവും മകളും ചുവട് വയ്ക്കുന്ന വിഡിയോയാണ് സാറ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കമൽ ഹാസന്റെ ഗാനത്തിലെ ചുവടുകൾ അനുകരിച്ചു കൊണ്ടാണ് ഇരുവരും വിഡിയോയിൽ ചുവട് വയ്ക്കുന്നത്. ജോജുവിന്റെ മകനും ഇരുവർക്കുമൊപ്പം ചുവട് വയ്ക്കുന്നുണ്ട്. നിരവധി പ്രേക്ഷകരാണ് ഇരുവർക്കും കൈയടിയും ആശംസകളുമായി എത്തിയത്.

Read More: ‘കനിവോടെ വാഴുന്ന മിഖായേൽ മാലാഖ..’- ശ്രദ്ധനേടി ‘കടുവ’ സിനിമയിലെ ഗാനം

അതേ സമയം പത്തലെ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. തമിഴിലെ പ്രമുഖ സംവിധായകൻ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നൽകിയത്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് വീണ്ടും ലോകേഷ് കനകരാജിനൊപ്പം ഒരുമിച്ച ചിത്രം കൂടിയാണ് വിക്രം.

വമ്പൻ വിജയമാണ് വിക്രം നേടിയത്. കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് വിക്രം നൽകിയത്. തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം വിക്രം ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി-ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌.

Story Highlights: Joju and daughter dance video viral