ജോജു ജോർജ് നായകനാകുന്ന ചിത്രം ‘പീസ്’- തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമാണ് പീസ്. സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.അതേസമയം, കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ജോജു ജോർജ് പീസ് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് എത്തിയത്.

ഒട്ടേറെ ചിത്രങ്ങളിലാണ് ജോജു ജോർജ് വേഷമിടുന്നത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ജഗമേ തന്തിരം എന്ന തമിഴ് ചിത്രത്തിലും ജോജു ജോർജ് അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി അഭിനയിച്ച ‘വൺ,’ നിവിൻ പോളി – രാജീവ് രവി ചിത്രം ‘തുറമുഖം,’ മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ ചിത്രം ‘മാലിക്,’ ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ ഡൊമിൻ ഡി സിൽവയുടെ ‘സ്റ്റാർ, ‘അഖിൽ മാരാറിന്റെ’ ഒരു തത്വിക അവലോക്കനം,, സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം ഒറ്റക്കൊമ്പൻ എന്നിവയാണ് ജോജു ജോർജ് വേഷമിടുന്ന മറ്റു ചിത്രങ്ങൾ.

Read More: ട്രഡീഷ്ണൽ ലുക്കിൽ അതീവ സുന്ദരിയായി ജാൻവി; ശ്രദ്ധേയമായി ചിത്രങ്ങൾ

വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

Story highlights- joju george’s next movie peace