കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ പെര്‍ഫ്യൂം-ലെ ഗാനം: വീഡിയോ

Neelavaanam Video Song Perfume Movie

പാട്ട് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കെ എസ് ചിത്രയുടെ ശബ്ദം. മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെ ആ സ്വരമാധുരി ആസ്വാദക മനസ്സുകളില്‍ പെയ്തിറങ്ങുന്നു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ മനോഹരമായ ഒരു ഗാനം കൂടി എത്തി.

പെര്‍ഫ്യൂം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് പെര്‍ഫ്യൂം. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നീലവാനം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

Read more: കേട്ടുമതിവരില്ല ബാക്ക് പാക്കേഴ്‌സിലെ ഈ ‘ഓമനത്തിങ്കള്‍’ ഗാനം: വീഡിയോ

കെ എസ് ചിത്രയ്‌ക്കൊപ്പം പി കെ സുനില്‍ കുമാറും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. അഡ്വ. ശ്രീരഞ്ജിനിയുടേതാണ് ഗാനത്തിലെ വരികള്‍. രാജേഷ് ബാബു കെ സംഗീതം പകര്‍ന്നിരിക്കുന്നു. മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നതും.

Story highlights: Neelavaanam Video Song Perfume Movie