കേട്ടുമതിവരില്ല ബാക്ക് പാക്കേഴ്‌സിലെ ഈ ‘ഓമനത്തിങ്കള്‍’ ഗാനം: വീഡിയോ

Backpackers release

കാളിദാസ് ജയറാം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഓമനത്തിങ്കള്‍ കിടവോ എന്ന ഗാനമാണ് പുറത്തെത്തിയത്.

മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന താരാട്ടുപാട്ടാണ് ഓമനത്തിങ്കള്‍ കിടവോ… എന്നത്. ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ക്ക് മ്യൂസിക് അറേഞ്ച്‌മെന്റ് നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. ബോംബെ ജയശ്രീ, രാഹുല്‍ വെള്ളാല്‍, സച്ചിന്‍ മന്നത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഗാനം.

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ബാക്ക് പാക്കേഴ്‌സ് എന്ന ചിത്രം. രോഗം മൂലം മരണം കാത്ത് കഴിയുന്ന രണ്ട് പേര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സംവിധായകന്‍ ജയരാജ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും.

Story highlights: Omanathinkal Kidavo Backpackers Video Song