ന്യൂസിലന്‍ഡിലെ മന്ത്രിസഭയില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം; മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

Priyanka Radhakrishnan has become first Indian minister of New Zealand

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയിലെ അംഗമായി. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരി ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നതും. മന്ത്രിസഭയില്‍ സാമൂഹിക, യുവജനക്ഷേമ, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്.

എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണന്‍. പതിനാല് വര്‍ഷത്തോഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക.

Story highlights: Priyanka Radhakrishnan has become first Indian minister of New Zealand