ന്യൂസിലൻഡിനെ തൂത്തുവാരി ഇന്ത്യയുടെ ചരിത്ര ജയം; ഏഴ് റൺസിന്‌ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

February 2, 2020

ന്യുസിലൻഡിന് എതിരെ നടന്ന ടി20 പരമ്പരയിൽ വിജയം കൊയ്ത് ഇന്ത്യ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഞ്ചും ഇന്ത്യ നേടി. ന്യുസിലന്ഡിനെതിരെ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര വിജയമാണിത്. ഏഴു റൺസിനാണ് ഇന്ത്യ വിജയം നേടിയത്.

164 റൺസ് വിജയലക്ഷ്യത്തിൽ ഇറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 156ൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും നവദീപ് സൈനി, ശർദൂൽ താക്കൂർ എന്നിവർ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.

അഞ്ചാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 163 റൺസ് നേടി. വിരാട് കോലി വിശ്രമത്തിലായതിനാൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചത്. രോഹിത് ശർമ അർദ്ധ സെഞ്ചുറിയും നേടി.

Read More:കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

കെ എൽ രാഹുലും സഞ്ജു സാംസണും ചേർന്നായിരുന്നു ഓപ്പണിങ്. സഞ്ജു അഞ്ചു ബോളുകൾ നേരിട്ട് രണ്ടു റൺസിന്‌ കളം വിട്ടു. രോഹിത് ശർമയും കെ എൽ രാഹുലും ചേർന്നാണ് ഇന്ത്യൻ സ്‌കോർ ബോർഡ് ഉയർത്തിയത്.