ബോർഡ് എക്‌സാമിന്‌ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി 90+ മൈ ട്യൂഷന്‍ ആപ്പിന്റെ പുതിയ അപ്ഡേറ്റ്

January 18, 2021

പരീക്ഷാകാലമെത്തിയതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഈ വർഷം സ്‌കൂളിൽ പോകാൻ സാധിക്കാത്തതിനാൽ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾക്ക് ഓൺലൈനായി പാഠഭാഗങ്ങൾ പകർന്നു നൽകി 90+ മൈ ട്യൂഷന്‍ ആപ്പ് സജീവമായിരുന്നു.  അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് 90+ ആപ്പില്‍ ഡിജിറ്റല്‍ ട്യൂഷന്‍ നല്‍കുന്നത്. ഇപ്പോഴിതാ, ബോർഡ് എക്സാം എഴുതുന്ന കുട്ടികൾക്കായി 90+ ആപ്പില്‍ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

പത്ത് , പ്ലസ് ടു ക്ലാസുകളിലെ ബോര്‍ഡ് എക്സാമുകള്‍ക്ക് വേണ്ടി തയാറാക്കിയ ഫോക്കസ് ഏരിയ മെറ്റീരിയല്‍സ് ഉള്‍പ്പെടുത്തിയാണ് 90+ മൈ ട്യൂഷന്‍ ആപ്പ് ഇപ്പോള്‍ ക്ലാസുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഇത്, കുട്ടികൾക്ക് കൂടുതൽ പ്രാധാന്യമുള്ള പാഠഭാഗങ്ങളിൽ ശ്രദ്ധചെലുത്താനും പ്രാധാന്യം നൽകാനും സഹായിക്കും.

ടെസ്റ്റ് ബുക്കിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ആനിമേറ്റഡ് വീഡിയോകളും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെക്ഷനുകളും പഠന ശേഷം സ്വയം വിലയിരുത്തലിന് ഹോം ടെസ്റ്റുകളും 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്.

സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ വളരെ കുറഞ്ഞ ഫീസ് മാത്രമാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. 

Story highlights- 90+ my tuition app new update