അക്ഷയ് കുമാർ നായകനാകുന്ന ‘ബച്ചൻ പാണ്ഡേ ഒരുങ്ങുന്നു; ശ്രദ്ധനേടി ലുക്ക്

Akshay Kumar film Bachchan Pandey

ബോളിവുഡിന് പുറമെ മലയാള സിനിമ മേഖലയിൽ അടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് അക്ഷയ് കുമാർ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളെ ഏറെ ആവേശത്തോടെയാണ്ആരാധകർ സ്വീകരിക്കുന്നതും. ഈ അടുത്ത കാലങ്ങളിലായി ഏറ്റവുമധികം വിജയചിത്രങ്ങൾ ചെയ്ത ബോളിവുഡ് നായകനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ അക്ഷയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററാണ് സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ‘ബച്ചൻ പാണ്ഡേ’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഏറെ ശ്രദ്ധനേടുന്നത്.

അക്ഷയ് കുമാറിനൊപ്പം ജാക്വിലിൻ ഫെർണാണ്ടസും കൃതി സനോണും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം നദിയാവാല ഗ്രാൻഡ്സൺ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സാജിദ് നദിയാവാലയാണ് നിർമിക്കുന്നത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. അടുത്ത വർഷം ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അക്ഷയ് കുമാർ നായകനാകുന്ന ബെൽബോട്ടം, പൃഥ്വിരാജ്, സൂര്യവൻശി, അത്രംഗി രേ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് ബെൽബോട്ടം. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ‘ബെൽബോട്ടം’. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ബോട്ടമെന്നാണ് സൂചന. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് വാണി കപൂര്‍ ആണ്. ഹുമ ഖുറേഷിയും ലാറ ദത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. 

Story Highlights: Akshay Kumar film Bachchan Pandey

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.