24 വർഷം മുൻപുള്ള റിപ്പബ്ലിക് ദിന പരേഡ് ചിത്രവുമായി പൃഥ്വിരാജ്; ഓർമ്മകൾ പങ്കുവെച്ച് അനുശ്രീയും

ലോക്ക് ഡൗൺ കാലത്ത് പൂർണമായും ഓർമ്മകളും ഓർമ്മചിത്രങ്ങളും പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു താരങ്ങൾ. റിപ്പബ്ലിക് ദിനത്തിലും പതിവ് തെറ്റിക്കാതെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും അനുശ്രീയും. വർഷങ്ങൾക്ക് മുൻപ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് പങ്കുവെച്ച 24 വർഷങ്ങൾക്ക് മുൻപുള്ള പരേഡ് ചിത്രത്തിൽ വേലകളിയുടെ വേഷത്തിലാണ് താരം പങ്കെടുക്കുന്നത്. കഴക്കൂട്ടം സൈനിക് സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് കേരളത്തിലെ സംഘത്തിനൊപ്പം പൃഥ്വിരാജ് പങ്കെടുത്തത്. എല്ലാവര്ക്കും റിപ്പബ്ലിക് ദിനം ആശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് 1997ലെ പരേഡ് ചിത്രം പങ്കുവെച്ചത്.

സൈനിക് സ്കൂളില്‍ 12-ാം ക്ലാസിലെ സി ഡിവിഷന്‍ വിദ്യാര്‍ഥിയായിരുന്നു പൃഥ്വിരാജ്. സൈനിക സ്കൂളിലും ഭാരതീയ വിദ്യാഭാവനിലുമായാണ് പൃഥ്വിരാജ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതേസമയം, പരേഡിനായി ഡൽഹിയിലെത്തിയ ചിത്രമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

Read More: മീനാക്ഷിയെ പത്താം ക്ലാസ് ജയിപ്പിക്കാനുള്ള വഴിയൊക്കെ ഈ ലാടവൈദ്യന്റെ കൈയിലുണ്ട്; ക്യൂട്ട് വീഡിയോ

‘ഡൽഹിയിലെ തണുത്ത ദിവസങ്ങളിലെ പരേഡ് ഓർമകൾ ഇപ്പോഴും ഒട്ടും മായാതെ മനസിൽ ഉണ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കമുകുംചേരിയിലാണ് അനുശ്രീ പഠനം പൂർത്തിയാക്കിയത്.

Story highlights- anusre and prithviraj republic day memories