കരിയറിൽ 760 ഗോളുകൾ; ലോകത്തെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റിയാനോ റൊണാൾഡോ

January 21, 2021
cristiano ronaldo become greatest ever goal scorer in History

ചരിത്രനേട്ടവുമായി യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലിൽ നാപ്പോളിക്കെതിരെ 64 ആം മിനിറ്റിൽ സ്കോർ നേടിയതോടെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ ചരിത്രനേട്ടത്തിന് അർഹനായിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ഇതോടെ ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.

വിവിധ ക്ലബ്ബുകൾക്കും രാജ്യത്തിനുമായി 760 റൺസ് നേടികൊണ്ടാണ് റൊണാൾഡോ റെക്കോർഡ് കരസ്ഥമാക്കിയത്. 759 ഗോളുമായി നിന്ന ഓസ്‌ട്രേലിയൻ- ചെക്കോസ്ലോവാക്യൻ താരം ജോസഫ് ബികാനന്റെ റെക്കോർഡാണ് ഇതോടെ റൊണാൾഡോ തകർത്തത്.

Read also:മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച

അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം ജോസഫ് ബികാനന്റെ പേരിൽ 805 ഗോളുകൾ ഉണ്ട്. എന്നാൽ അതിൽ മിക്കവയും അനൗദ്യോഗിക മത്സരങ്ങളിൽ സ്കോർ ചെയ്യപ്പെട്ടവയാണ്. ഫിഫയുടെ കണക്കനുസരിച്ച് 759 ഗോളുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ആ റെക്കോർഡാണ് ക്രിസ്റ്റിയാനോ റൊണാൾഡോ മറികടന്നത്. 757 ഗോളുകളുമായി പേലെയാണ് മൂന്നാം സ്ഥാനത്തുള്ളത്.

Read also:കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

യുവന്റസിനായി 85 റയൽ മാഡ്രിഡിനായി 450 , മാഞ്ചസ്റ്റർ യുണൈറ്റഡിനായി 118 പോർച്ചുഗൽ ദേശീയ ടീമിനായി 102, സ്‌പോട്ടിങ് ലിബ്‌സനായി അഞ്ച് എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോൾ നേട്ടം.

Story Highlights:cristiano ronaldo become greatest ever goal scorer in History