ശാകുന്തളത്തില്‍ സാമന്തയുടെ നായകനായി സൂഫിയും സുജാതയും താരം ദേവ് മോഹന്‍

Dev Mohan in Samantha Shakuntalam

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ദേവ് മോഹന്‍. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലും ദേവ് മോഹന്‍ നായകനായെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുരാണ കഥയെ അസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖരനാണ് ചിത്രമൊരുക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിയാണ് ദേവ്. അതേസമയം ഒഡീഷനിലൂടെയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെത്തിയത്. രണ്ട് വര്‍ഷത്തോളം എടുത്തു ദേവ് സൂഫി എന്ന കഥാപാത്രത്തിനുവേണ്ടിയുള്ള മേക്കോവറിനായി. ചിത്രത്തില്‍ ഈ കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതും. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിപ്പിച്ചു ചിത്രത്തിലെ ഈ സൂഫിക്കാരന്‍.

Read more: ആകാശമായവളേ…; ആര്‍ദ്രമായി പെയ്തിറങ്ങി ‘വെള്ളം’ സിനിമയിലെ ഗാനം

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. നരണിപ്പുഴ ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Dev Mohan in Samantha Shakuntalam

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.