നിശബ്ദമായി ഗോവ- രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ എഫ് എഫ് ഐക്ക് നിശബ്ദ തുടക്കം. ആളും ആരവവുമില്ലാതെ പനാജിയിലെ മണ്ഡോവി തീരത്താണ് ഇത്തവണ ചലച്ചിത്രോത്സവത്തിന് തുടക്കമായത്. എല്ലാ വർഷവും നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഐ.എഫ്.എഫ്.ഐ കൊറോണ വൈറസ് പ്രതിസന്ധി കാരണം മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 16 മുതൽ ജനുവരി 24 വരെയാണ് ഇത്തവണ ഐ.എഫ്.എഫ്.ഐ നടക്കുന്നത്.

എല്ലാ വർഷവും ഗോവയിലേക്ക് മലയാളികളുടെ വലിയ സംഘം തന്നെ എത്താറുള്ളതാണ്. എന്നാൽ, കൊവിഡ് ഭീതിയിൽ എല്ലാവരും യാത്ര ഒഴിവാക്കുകയായിരുന്നു.മാത്രമല്ല, ഗോവയിൽ ഒരുക്കങ്ങൾ ഒന്നും തന്നെയില്ല. ഇന്ന് ഉദ്ഘാടന ചിത്രമായ അനദർ റൗണ്ടിന്റെ പ്രദർശനം മാത്രമാണുള്ളത്. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ 200 പേർക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം.

Read More: നിഴലും കോൾഡ് കേസും ഒരേദിനം തിയേറ്ററുകളിലേക്ക്

ഉദ്ഘാടന ചിത്രമായ ‘അനദർ റൗണ്ട്’ വൈകിട്ട് കലാ അക്കാദമിയിലും പ്രദർശിപ്പിക്കും. ഗോവയിൽ വരുന്ന ചലച്ചിത്രോത്സവ പ്രേമികളിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. എന്നാൽ മലയാളികൾ പതിവായി താമസിക്കാറുള്ള ഹോട്ടലുകളും അടച്ചിട്ട നിലയിലാണ്. ജനുവരി 24 ന് സമാപിക്കുന്ന മേളയുടെ സമാപന ചിത്രം വൈഫ് ഓഫ് എ സ്പൈ എന്ന ജാപ്പനീസ് ചിത്രമാണ്.

Story highlights- iffi 2020