ഭാവന നായികയായ ‘ഇൻസ്‌പെക്ടർ വിക്രം’- സംഭാഷണങ്ങളില്ലാതെ സസ്പെൻസ് ഒളിപ്പിച്ച് ട്രെയ്‌ലർ

bhavana film Inspector Vikram Trailer

മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡചിത്രങ്ങളിൽ മാത്രമാണ് വേഷമിടുന്നത്. ഇപ്പോഴിതാ, ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുകയാണ്. നായകനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പ്രജ്വൽ ദേവരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ശ്രീ നരസിംഹയാണ് ഇൻസ്‌പെക്ടർ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രഘു മുഖർജി, പ്രദീപ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നടൻ ദർശൻ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നു. വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തെത്തിയിരുന്നു.

അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇതിനോടൊപ്പം, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രമാണ് ഭാവനയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Read More: ജീവിക്കാൻ വേണ്ടി പല തൊഴിലുകളും ചെയ്തു, സിനിമയ്ക്കപ്പുറത്തെ ജീവിതം പറഞ്ഞ് ചലച്ചിത്രതാരം അബ്ബാസ്

കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയിൽ.കോം. സിനിമയുടെ രചന നിർവഹിക്കുന്നത് മലയാളത്തിലെ സംവിധായകൻ സലാം ബാപ്പുവാണ്. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് എൻ. ആണ് ചിത്രം നിർമിക്കുന്നത്

Story highlights- inspector vikram trailer

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.