ജഗതിയെ പൊട്ടിച്ചിരിപ്പിച്ച് ഒരു അപ്പൂപ്പനും അമ്മൂമ്മയും- ഹൃദ്യമായ വീഡിയോ

മലയാളികളുടെ പ്രിയതാരമായ ജഗതി ശ്രീകുമാർ കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ ആഘോഷിച്ചത്. മലയാള സിനിമയുടെ ഒരേയൊരു ഹാസ്യ രാജാവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചിരിയുടെയും തമാശകളുടെയും ഉടമയാണ് ജഗതി ശ്രീകുമാർ. 2012ൽ വാഹനാപകടത്തെ തുടർന്നാണ് ജഗതി ശ്രീകുമാർ വിശ്രമ ജീവിതത്തിലേക്ക് ചേക്കേറിയത്.

ഇപ്പോഴിതാ, ജഗതിയുടെ മനോഹരമായ ചിരിവീഡിയോ ശ്രദ്ധനേടുകയാണ്. ഒരു യൂട്യൂബ് വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് താരം. നാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയായിരുന്നു ഒരു അപ്പൂപ്പനും അമ്മൂമ്മയും തമ്മിലുള്ള സംഭാഷണം. തെങ്ങിന് വളമിടണമെന്ന് അമ്മൂമ്മ പറയുമ്പോൾ കേൾവിക്കുറവുള്ള അപ്പൂപ്പൻ കേൾക്കുന്നത് മഴ വരുന്നുണ്ടെന്നാണ്. എത്ര പറഞ്ഞിട്ടും വളമെന്നത് കുട എന്നൊക്കെയാണ് കേൾക്കുന്നത്. ഒടുവിൽ ദേഷ്യം വന്ന അമ്മൂമ്മ കുടയല്ല, വടി എന്ന് പറയുകയാണ്. ഈ വീഡിയോയാണ് ജഗതിയെ ചിരിപ്പിച്ചത്.

മകൾ പാർവതിയാണ് ജഗതിയെ ഈ യൂട്യൂബ് വീഡിയോ കാണിക്കുന്നത്. പൊട്ടിചിരിച്ചുകൊണ്ടാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് വീഡിയോ ആസ്വദിക്കുന്നത്. അതേസമയം, വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ജഗതി.

Read More: ചടുലമായ നൃത്തചുവടുകളുമായി പ്രിയ വാര്യർ പാടി അഭിനയിച്ച ‘ലഡി ലഡി’ ഗാനം- വൈറൽ വീഡിയോ

2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തിയത്.

Story highlights- jagathy sreekumar viral video