മകൾക്കൊപ്പം പാട്ടിന് ചുണ്ടനക്കി മലയാളികളുടെ പ്രിയങ്കരൻ ജഗതി- വിഡിയോ

November 28, 2022

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായും വില്ലനായുമൊക്കെ സിനിമ ലോകത്ത് തിളങ്ങി നിന്ന താരം വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലാണ്. അപകടം കവർന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്. സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട ജഗതിയുടെ വിശേഷങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ, മകൾ പാർവതി പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. മകൾക്കൊപ്പം പാട്ടിന് ചുണ്ടനക്കുകയാണ് ജഗതി. ക്യാ ഹുവാ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കാൻ ശ്രമിക്കുന്നത്. അതേസമയം, സിനിമയിൽ നിന്ന് അദ്ദേഹം എടുത്ത ഇടവേള വലിയ ശൂന്യതയാണ് മലയാള സിനിമയിൽ ഉണ്ടാക്കിയത്. വർഷങ്ങൾക്ക് ശേഷം സിബി ഐ 5 ചിത്രത്തിലൂടെ അദ്ദേഹം അഭിനയത്തിൽ തിരിച്ചു വരവ് നടത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അത് സ്വീകരിച്ചത്.

Read Also:പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.   താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരുന്ന ആരാധകർക്ക് താരം സിബിഐ-5 വളരെ സന്തോഷം പകർന്നിരുന്നു.

Story highlights- jagathy sreekumar singing with daughter