‘പാടരുത്..ദേ, പാടി’- രണ്ടും കൽപ്പിച്ച് പാട്ടും പാടി മീനാക്ഷി; വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ബാല താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണിയിലൂടെയാണ് മീനാക്ഷി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതെങ്കിലും, ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറിലൂടെയാണ് നടി ജനപ്രീതി നേടിയത്. കൊച്ചു പാട്ടുകാർക്കൊപ്പം കുസൃതിയും കുറുമ്പുമായി മീനാക്ഷിയും സജീവമാണ്. ഒന്നാം സീസണിലും മീനാക്ഷി തന്നെയായിരുന്നു ടോപ് സിംഗർ അവതാരിക. ഇത്തവണയും മീനാക്ഷിക്ക് കൂട്ടായി ആദ്യ സീസണിലെ മത്സരാത്ഥികൾ വേദിയിൽ സജീവമാണ്.

ഇപ്പോഴിതാ, മീനാക്ഷിയുടെ രസകരമായ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. ആദ്യ സീസണിലെ വിജയിയായ സീതാലക്ഷ്മിയും മീനാക്ഷിയും ആസ്വദിച്ച് പാട്ടുപാടുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. മീനാക്ഷി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു മത്സരാർത്ഥിയായിരുന്ന തീർത്ഥയാണ് ഇവരുടെ രസകരമായ ഗാനവീഡിയോ പകർത്തിയിരിക്കുന്നത്. ‘കണ്ണോട് കണ്ണോട് കണ്ണോരമായി..’ എന്ന ഗാനമാണ് മീനാക്ഷി സീതയ്‌ക്കൊപ്പം പാടുന്നത്.

Read More: ‘ഇവര് തിരിച്ചും മറിച്ചും പലതും ചോദിക്കും… നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ’ രമേഷ് പിഷാരടിയുടെ ചില രസികന്‍ വീട്ടുവിശേഷങ്ങള്‍

അനുനയ എന്ന മീനാക്ഷി കോട്ടയം സ്വദേശിനിയാണ്. വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ലോകത്തേക്ക് എത്തിയത്. മോഹൻലാൽ എന്ന ചിത്രത്തിലാണ് മീനാക്ഷി ഏറ്റവും ഒടുവിൽ വേഷമിട്ടത്. അമർ അക്ബർ അന്തോണി, ഒപ്പം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധ നേടിയത്.

Story highlights- meenakshi singing video