ആസ്വാദനത്തില്‍ പ്രണയം നിറച്ച് ‘മിഴികളിലാദ്യം…’ എന്ന സംഗീത വീഡിയോ

Mizhikalilaadyam Music Video

ചില പാട്ടുകള്‍ അങ്ങനെയാണ്. കാതുകള്‍ക്കും അപ്പുറം ആസ്വാദകന്റെ ഹൃദയതാളങ്ങള്‍ കൂടി കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അത്തരത്തിലുള്ള ഒരു സംഗീത വീഡിയോ. വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവുമെല്ലാം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

മിഴികളിലാദ്യം… എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നുള്ള നിഖില്‍ തോമസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബി, എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികള്‍ എഴുതിയിരിയ്ക്കുന്നത്. പ്രണയത്തിന്റെ ആര്‍ദ്രതയും നഷ്ടപ്രണയത്തിന്റെ വേദനയുമെല്ലാം പ്രതിഫിക്കുന്നുണ്ട് വരികളില്‍.

Read more: അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്

ഫോര്‍ മ്യൂസിക്കാണ് സംഗീതം. ഫോര്‍ മ്യൂസിക്‌സിന്റെ സീരീസ് ആയ മ്യൂസിക് മഗ്ഗിന്റെ ഭാഗമാണ് ഈ സംഗീത വീഡിയോ. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഗാനം. അയല്‍ണ്ടിലെ ഭംഗിയേറിയ ഇങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Story highlights: Mizhikalilaadyam Music Video