പാട്ടുവേദിയെ ആവേശഭരിതമാക്കാൻ ചിരിപ്പാട്ടുമായി എത്തിയ നിമക്കുട്ടി, വീഡിയോ

Nima Thajudheen chiri song perfomance

പാട്ടിനൊപ്പം നൃത്തവും തമാശകളുമൊക്കെയായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പരുപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ഇപ്പോഴിതാ പാട്ടുവേദിയെ കൂടുതൽ ആവേശഭരിതമാക്കുകയാണ് മനോഹരമായ ഗാനവുമായെത്തി നിമ താജുദ്ധീൻ. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ ‘ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ..’ എന്ന ഗാനവുമായാണ് നിമക്കുട്ടി ഇത്തവണ പാട്ടുവേദിയിലെത്തിയത്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന ഈ ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, ഗംഗ എന്നിവർ ചേർന്നാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഗാനത്തിന്റെ ശോഭ ഒട്ടും ചോരാതെയാണ് നിമക്കുട്ടിയും ഈ പാട്ട് ടോപ് സിംഗര്‍ വേദിയിൽ ആലപിച്ചിരിക്കുന്നത്.

Read also:അതിശൈത്യവും മഞ്ഞുവീഴ്ചയും; അമ്മയ്ക്കും കുഞ്ഞിനും താങ്ങായി ഇന്ത്യൻ സൈന്യം, ഹൃദ്യം ഈ കാഴ്ച

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുരുന്നു പാട്ടുകാരുടെ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നു. പാട്ടിനൊപ്പം കുറുമ്പും കുസൃതിയും നിറഞ്ഞ നിമിഷങ്ങളുമായി നിരവധി കുട്ടി ഗായകരാണ് ടോപ് സിംഗർ സീസൺ- 2 വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights: Nima Thajudheen chiri song perfomance