വേഷപ്പകർച്ചയിൽ വീണ്ടും അമ്പരപ്പിച്ച് തങ്കച്ചൻ; ഹിറ്റായി സ്റ്റാർ മാജിക് വേദിയിലെ എയർഹോസ്റ്റസ് ബെറ്റി

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഗെയിമുകളും പാട്ടും നൃത്തവും സ്കിറ്റുകളുമൊക്കെയായി സജീവമാണ് സ്റ്റാർ മാജിക് വേദി. ടെലിവിഷൻ താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. കോമഡി കലാകാരന്മാരും, സീരിയൽ അഭിനേതാക്കളും, സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം സ്റ്റാർ മാജിക്കിൽ പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിലൂടെ ജനശ്രദ്ധ നേടിയ ഒട്ടേറേ താരങ്ങളിൽ ഒരാളാണ് തങ്കച്ചൻ.

സ്റ്റാർ മാജിക്കിൽ വിവിധ വേഷപ്പകർച്ചയിൽ എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തങ്കച്ചൻ ഇടവേളയ്ക്ക് ശേഷം മറ്റൊരു രസികൻ വേഷവുമായി എത്തിയിരിക്കുകയാണ്. എയർഹോസ്റ്റസ് ബെറ്റിയെന്ന വേഷത്തിലാണ് തങ്കച്ചൻ എത്തുന്നത്. രസകരമായ നൃത്തവും തമാശകളുമായി ഇടവേളയ്ക്ക് ശേഷമുള്ള തങ്കച്ചന്റെ സ്റ്റാർ മാജിക്കിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് സഹതാരങ്ങൾ.

Read More:24 വർഷം മുൻപുള്ള റിപ്പബ്ലിക് ദിന പരേഡ് ചിത്രവുമായി പൃഥ്വിരാജ്; ഓർമ്മകൾ പങ്കുവെച്ച് അനുശ്രീയും

സോഷ്യല്‍ മീഡിയയിലും സ്റ്റാര്‍ മാജിക്കിന്റെ മിക്ക എപ്പിസോഡുകളും വൈറലാകാറുണ്ട്. സ്റ്റാർ മാജിക്കിലൂടെ അവതാരക ലക്ഷ്മി നക്ഷത്രയും ജനപ്രിയയായി. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന താരങ്ങളെല്ലാം സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നാണ് സംപ്രേഷണം ചെയ്യുന്നത്.

Story highlights- star magic viral video